Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Admission

പ്രാ​യം തെ​ളി​യി​ക്കാ​ന്‍ എ​സ്എ​സ്എ​ല്‍​സി ബു​ക്കും സ്‌​കൂ​ള്‍ പ്ര​വേ​ശ​ന ര​ജി​സ്റ്റ​റും മ​തി​യാ​യ രേ​ഖ: കോ​ട​തി

കൊ​ച്ചി: എ​സ്എ​സ്എ​ല്‍​സി ബു​ക്കി​ന്‍റെ​യും സ്‌​കൂ​ള്‍ പ്ര​വേ​ശ​ന ര​ജി​സ്റ്റ​റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​യം നി​ശ്ച​യി​ച്ചു പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് പ​ത്തു വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ഇ​ര​യു​ടെ പ്രാ​യം നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ ഈ ​രേ​ഖ​ക​ള്‍ മ​തി​യാ​യ തെ​ളി​വു​ക​ളാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്.

മ​ഞ്ചേ​രി പോ​ക്‌​സോ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 41കാ​ര​ന്‍ ചേ​വാ​യി മോ​ഹ​ന്‍​ദാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പോ​ക്‌​സോ നി​യ​മ​ത്തി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 40 വ​ര്‍​ഷം ത​ട​വി​നു ശി​ക്ഷി​ച്ച ന​ട​പ​ടി മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി. അ​തി​ജീ​വി​ത​യു​ടെ പ്രാ​യം 18ല്‍ ​താ​ഴെ​യാ​ണെ​ന്നു തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദം. നൃ​ത്തം പ​ഠി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രാ​യ കേ​സ്.

പി​ന്നീ​ട് പെ​ണ്‍​കു​ട്ടി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. ഇ​ര​യ്ക്ക് 18നു​മേ​ല്‍ പ്രാ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണു ന​ട​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. ഇ​ര​യു​ടെ പ്രാ​യം തെ​ളി​യി​ക്കാ​ന്‍ ഹാ​ജ​രാ​ക്കി​യ എ​സ്എ​സ്എ​ല്‍​സി ബു​ക്കും സ്‌​കൂ​ളി​ലെ അ​ഡ്മി​ഷ​ന്‍ ര​ജി​സ്റ്റ​റും മ​തി​യാ​യ തെ​ളി​വ​ല്ലെ​ന്നും വാ​ദി​ച്ചു.

എ​ന്നാ​ല്‍, ഈ ​വാ​ദം കോ​ട​തി ത​ള്ളി. രേ​ഖ​ക​ള്‍ പ്ര​കാ​രം ഇ​ര​യു​ടെ പ്രാ​യം 18 വ​യ​സി​ല്‍ താ​ഴെ​യാ​ണെ​ന്നും ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മു​ള്ള ബ​ന്ധ​മെ​ന്ന വാ​ദ​ത്തി​നു പ്ര​സ​ക്തി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല കു​ട്ടി ഇ​യാ​ളു​ടേ​താ​ണെ​ന്ന് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് അ​പ്പീ​ല്‍ ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

Latest News

Corehub Up